വടകര: വിവാദ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഡിവൈഎഫ്ഐ നേതാവാണെങ്കിലും നിർമ്മിക്കപ്പെട്ടത് യുഡിഎഫ് കേന്ദ്രങ്ങളിൽ തന്നെയെന്ന വൈരുധ്യാധിഷ്ടിത ന്യായീകരണവാദവുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്. അന്വേഷണം പൂർണതയിൽ എത്തുമ്പോൾ കാര്യങ്ങൾ വ്യക്തമാകും. അന്വേഷണത്തിന് വിധേയനായ ഡിവൈഎഫ്ഐ നേതാവ് മൊബൈൽ ഹാജരാക്കിയിട്ടുണ്ട്. അബദ്ധത്തിൽ ചില ഗ്രൂപ്പുകൾ പ്രചരിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ ഇത് നിർമ്മിച്ചവരെയാണ് പിടിക്കേണ്ടതെന്നും വസീഫ് പറഞ്ഞു.
സത്യത്തിൽ വൈരുധ്യാധിഷ്ടിത ഭൗതീക വാദ അപാരത കലഹരണപ്പെട്ടു എന്ന് നാട്ടുകാർ സമീപകാലത്ത് കരുതിയിരുന്നെങ്കിലും കണ്ണികൾ അറ്റുപോകാതെ ഇത്തരം ന്യായീകരണവുമായി വരുന്ന ഡിവൈഎഫ്ഐ നേതാക്കളെ കാണാൻ കഴിയുന്നതാണ് പ്രധാന തമാശ. ഈ കല്ലിളകിയ ന്യായീകരണം പ്രചരിപ്പിച്ച് ന്യായീകരണം ഒരു നാണവുമില്ലാതെ തുടരുന്ന പാവം അണികളെ പറ്റിക്കുന്നതിന് ഇത്തരം നേതാക്കൾക്കുള്ള വിരുതും ഭയങ്കരമാണ്.
വസീഫ് തുടർന്നും ന്യായീകരിക്കുന്നത് നോക്കൂ:
'ആരാണോ നിർമ്മിച്ചത് അവരെ പിടിക്കട്ടെ. സമഗ്രമായി അന്വേഷിക്കണം. പിന്നിൽ യുഡിഎഫിലെ ചിലരുടെ അജണ്ടയുണ്ട്. മറ്റു മണ്ഡലങ്ങളിൽ ഇല്ലാത്ത തരത്തിലുള്ള പ്രചാരണ കോലാഹലം വടകരയിലുണ്ടായിരുന്നു. സോഷ്യൽമീഡിയയിൽ അഭിരമിക്കുന്ന ഒരു ഗ്രൂപ്പ് വടകരയിലെ തിരഞ്ഞെടുപ്പിനെ ഹൈജാക്ക് ചെയ്‌തു. അത് സത്യമാണ്. അതിന്റെ പിന്നിൽ യൂഡിഎഫിലെയും യൂത്ത് ലീഗിലെയും യൂത്ത് കോൺഗ്രസിലെയും ചിലരാണ്', വസീഫ് ആരോപിച്ചു.
വടകരയിലെ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സ്ക്രീൻഷോട്ട് ആദ്യം ലഭിച്ചത് റെഡ് എൻകൗണ്ടർ വാട്‌സ് ആപ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയൻ എന്ന വാട്‌സ് ആപ്പ് വഴിയും 'കാഫിർ' വ്യാജ സ്ക്രീൻ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ വിശദമായ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
Wasif said that the propaganda was done by the DYFI leader, but the UDF was behind it.